ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ വിഹാഹിതനായും അച്ഛനായും സന്തോഷവാനായും കാണാൻ ആഗ്രഹമുണ്ടെന്ന് പ്രിയങ്ക ഗാന്ധി. യു.പിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖ്യത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സഹോദരിയെന്ന നിലയിൽ എന്റെ സഹോദരൻ സന്തോഷത്തോടെ ഇരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. വിവാഹിതനായും അദ്ദേഹത്തിന് കുട്ടികളുണ്ടായി കാണാനും ആഗ്രഹിക്കുന്നുവെന്നാണ് പ്രിയങ്ക പറഞ്ഞത്. അതേസമയം, രാഹുൽ പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രി ആരാകണമെന്ന് ഇന്ത്യ സഖ്യം തീരുമാനിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം റായ്ബറേലിയിൽ നടന്ന റാലിയിൽ താൻ ഉടൻ വിവാഹിതനാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഹുൽ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |