SignIn
Kerala Kaumudi Online
Wednesday, 23 October 2019 2.56 AM IST

തസ്ലിമ നസ്‌റിന് ഇന്ത്യയിൽ തങ്ങാനുള്ള കാലാവധി ഒരുവർഷംകൂടി നീട്ടി

taslima-

ന്യൂഡൽഹി: വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റിന് ഇന്ത്യയിൽ തുടരാനുള്ള കാലാവധി ഒരു വർഷത്തേക്ക് നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലായത്തിന്റേതാണ് തീരുമാനം. സ്വീഡൻ പൗരയായ തസ്ലിമ 2004 മുതൽ ഇന്ത്യയിലാണ് താമസം.

കാലാവധി നീട്ടണമെന്ന് അഭ്യർത്ഥിച്ച് കഴിഞ്ഞയാഴ്ച തസ്ലിമ നസ്‌റിൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ട്വിറ്റ് ചെയ്തിരുന്നു.

തുടർന്ന് മൂന്നുമാസത്തേക്ക് കാലാവധി നീട്ടി ഉത്തരവിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വർഷത്തേക്ക് നീട്ടിനൽകിയത്. അതേസമയം,​ കാലാവധി നീട്ടിനൽകിയതിൽ നന്ദിയുണ്ടെന്നും 50 വർഷത്തേക്ക് ഇന്ത്യയിൽ തങ്ങാനുള്ള സാഹചര്യമൊരുക്കാമെന്ന് മുൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തനിക്ക് ഉറപ്പുനൽകിയിരുന്നതായും അവർ ട്വിറ്ററിൽ കുറിച്ചു. ഇസ്ലാം വിരുദ്ധത ആരോപിച്ച് ഇസ്ലാം മതമൗലിക വാദികളിൽനിന്നുള്ള ഭീഷണിയെത്തുടർന്നാണ് 1994ൽ തസ്ലിമ ബംഗ്ലാദേശ് വിട്ടത്. ഇന്ത്യയെക്കൂടാതെ അമേരിക്കയിലും യൂറോപ്പിലും ഇവർ താമസിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, TASLIMA NASREEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.