പുനലൂർ: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ യൂണിയൻ അതിർത്തിയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് പുതിയ കോഴ്സുകളെ സംബന്ധിച്ചും ജോലി സാദ്ധ്യതയെക്കുറിച്ചും മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി പത്താം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന ക്ലാസ് യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി.ആമ്പാടി അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബി.ബിജു മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർമാരായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം.രാജേന്ദ്രൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി എസ്.ശശിപ്രഭ, വൈസ് പ്രസിഡന്റ് ദീപാജയൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനുസുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എം.മഞ്ചേഷ് തുടങ്ങിയ നിരവധി നേതാക്കൾ സംസാരിച്ചു. ബി.ജ്യോതികുമാർ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |