കോലഞ്ചേരി: മഴുവന്നൂർ തട്ടാമുകളിൽ പട്ടാപ്പകൽ അയൽവാസിയായ ഗൃഹനാഥനെ കോടാലി കൈ കൊണ്ട് ആക്രമിച്ച് കാർ അടിച്ചു തകർത്ത കേസിൽ തട്ടാമുകൾ മാമ്പക്കാട്ട് ജോർജിനെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇന്നലെ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. വഴിത്തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇതു സംബന്ധിച്ച് നാളുകളായി സിവിൽ കേസ് നടക്കുന്നുണ്ട്. വഴിയുമായി ബന്ധപ്പെട്ട് ഒടുവിലുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ മാത്യു കുന്നത്തുനാട് പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽനിന്ന് കാറുമായി വരുന്ന മാത്യുവിനെ ജോർജ് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നുവെന്നും കോടാലി കൈകൊണ്ട് കാർ പൂർണമായും അടിച്ചു തകർത്തുവെന്നുമാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |