തിരുവനന്തപുരം: കേരള സർവകലാശാല ഇക്കൊല്ലം ബി.കോം, ബി.ബി.എ, എം.കോം, എം.ബി.എ എന്നിങ്ങനെ 4 ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും. ഇതിനായി യു.ജി.സിയുടെ അനുമതി തേടി. ഓൺലൈൻ കോഴ്സുകൾക്കായി 30വരെ യു.ജി.സിക്ക് അപേക്ഷിക്കാം. കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയിരുന്ന ഏതാനും കോഴ്സുകൾ കൊല്ലത്തെ ഓപ്പൺ വാഴ്സിറ്റിക്ക് നടത്താനുള്ള അനുമതിയായിട്ടുണ്ട്. അതോടെ ഈ കോഴ്സുകൾ കേരള സർവകലാശാലയ്ക്ക് നടത്താനാവില്ല. എ പ്ലസ് പ്ലസ് റാങ്കിംഗുള്ളതിനാൽ കേരളയ്ക്ക് ഓൺലൈൻ കോഴ്സുകൾ നടത്തുന്നതിന് തടസമില്ല. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും ഈ കോഴ്സുകളിൽ പഠിക്കാം. ഓൺലൈനായും നേരിട്ടുമുള്ള പരീക്ഷയാവും ഈ കോഴ്സുകളിലുണ്ടാവുക.
എം.ജി സർവകലാശാല വാർത്തകൾ
മാർക്ക് ലിസ്റ്റുകൾ ജൂൺ 3 മുതൽ ലഭിക്കും
ആറാം സെമസ്റ്റർ സി.ബി.സി.എസ് (2021 അഡ്മിഷൻ) പരീക്ഷയുടെ (മാർച്ച് 2024) മാർക്ക് ലിസ്റ്റുകൾ ജൂൺ മൂന്നിനകം കോളേജുകളിൽ എത്തിക്കും.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ് (2021 അഡ്മിഷൻ റഗുലർ പുതിയ സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഒഫ് ടൂറിസം സ്റ്റഡീസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.ടി.ടി.എം (2022 അഡ്മിഷൻ ഫാക്കൽറ്റി ഒഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മാർ ഇവാനിയോസിൽ ഡിഗ്രി പ്രവേശനം
തിരുവനന്തപുരം : മാർ ഇവാനിയോസ് ഓട്ടോണോമസ് കോളേജിൽ 2024 -25 അധ്യയനവർഷത്തെ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. www.mic.ac.inൽ ജൂൺ 1നകം അപേക്ഷകൾ സമർപ്പിക്കണം.
അരുണാചല' യിൽ പെൺകുട്ടികൾക്ക് എൻജിനിയറിംഗ് സീറ്റൊഴിവ്
തിരുവനന്തപുരം: തക്കല മണവിളയിലെ അരുണാചല വിമൻസ് എൻജിനിയറിംഗ് കോളേജിൽ ഏതാനും മെരിറ്റ് സീറ്റുകൾ ഒഴിവുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കംപ്യൂട്ടർ സയൻസ് 3, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2, ഇൻഫർമേഷൻ ടെക്നോളജി 4, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് 7, സിവിൽ 2, ഇലക്ട്രിക്കൽ എൻജിനിയറിംഗ് 3 എന്നിങ്ങനെയാണ് ഒഴിവുകൾ. താൽപര്യമുള്ളവർ മേയ് 26നുള്ളിൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
വിവരങ്ങൾക്ക്: 9447453123, 9037753123
04651200123 .
arunachalawomens@gmail.com
SVPISTM-ൽ യു.ജി, പി.ജി
കോയമ്പത്തൂരിലെ സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ സ്കൂൾ ഒഫ് ടെക്സ്റ്റൈൽസ് & മാനേജ്മെന്റ് (SVPISTM) വിവിധ ഫുൾ ടൈം പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്.
3 വർഷ ബിരുദം: ബി.എസ്സി ടെക്സ്റ്റൈൽസ്, ബി.എസ്സി ടെക്നിക്കൽ ടെക്സ്റ്റൈൽസ്, ബി.ബി.എ ടെക്സ്റ്റൈൽസ് ബിസിനസ് അനലിറ്റിക്സ്, ബി.എസ്സി ടെക്സ്റ്റൈൽ & അപ്പാരൽ ഡിസൈൻ.
യോഗ്യത: 50% മാർക്കോടെ പ്ലസ് ടു. ബി.എസ്സി ടെക്സ്റ്റൈൽസ്, ബി.എസ്സി ടെക്നിക്കൽ ടെക്സ്റ്റൈൽസ് കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ്/ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം.
2 വർഷ ബിരുദാനന്തര ബിരുദം: എം.ബി.എ (അപ്പാരൽ മാനേജ്മെന്റ്, ടെക്സ്റ്റൈൽ മാനേജ്മെന്റ്, ടെക്നിക്കൽ ടെക്സ്റ്റൈൽ മാനേജ്മെന്റ്, റീട്ടെയ്ൽ മാനേജ്മെന്റ്, ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്).
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം.
അക്കാഡമിക് മാർക്കിനൊപ്പം CUET/ SVPപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെബ്സൈറ്റ്: www.svpitm.ac.in. അവസാന തീയതി: 31.05.2024.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |