കൊച്ചി: വൈറ്റില ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. വേണഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആന്റണി പൈനുതറ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.പി ചാൾസ് ഡയസ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ജോഷി പളളൻ, സേവിയർ പി. ആന്റണി, സാബു വർഗീസ്, കെ.എ. ഗജേന്ദ്രൻ, എൻ. സജീവൻ, എം.സി. നൈനാൻ, കെ.എം. മിഥിലേഷ്, ജോൺസൺ പാട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |