SignIn
Kerala Kaumudi Online
Tuesday, 25 June 2024 9.57 AM IST

ചുവന്നതെല്ലാം പഴുത്തതല്ല; കീശ ചോരാതെ മായം കലരാത്ത, പാകമായ തണ്ണിമത്തൻ ഒറ്റനോട്ടത്തിൽ കണ്ടെത്താം

watermelon

കനത്ത ചൂട് മാറി മഴയെത്തിയെങ്കിലും തണ്ണിമത്തനോടുള്ള പ്രിയം ആരും ഉപേക്ഷിച്ചിട്ടുണ്ടാവില്ല. വിപണിയിലിന്ന് പല നിറത്തിലെ തണ്ണിമത്തനുകളും ലഭ്യമാണ്. എന്നാൽ തണ്ണിമത്തൻ വാങ്ങുന്ന പലരും കബളിപ്പിക്കപ്പെടുന്നുണ്ട്. പുറം നോക്കി പാകമായതാണോ ഇല്ലയോയെന്ന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ മുറിച്ച് കഴിക്കാൻ ഒരുങ്ങുമ്പോഴായിരിക്കും മിക്കവരും പറ്റിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. മരുന്നടിച്ച് പഴുപ്പിച്ചതും കൃത്രിമ നിറങ്ങൾ കുത്തിവച്ചതുമായി തണ്ണിമത്തനാണ് കൂടുതൽ വിണിയിലുള്ളത്. ചിലത് പുറമേ പാകമായതായതായി തോന്നിപ്പിക്കുമെങ്കിലും മുറിച്ച് നോക്കുമ്പോഴായിരിക്കും പഴുക്കാതെ വെള്ളനിറത്തിലായി കാണുന്നത്.

എന്നാലിനി തണ്ണിമത്തൻ മായം കലർന്നതാണോയെന്നും സുരക്ഷിതമാണോയെന്നും എളുപ്പത്തിൽ തിരിച്ചറിയാം. തണ്ണിമത്തൻ പഴുപ്പിക്കാൻ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന രാസവസ്‌തു എറിത്രോസൈൻ ബി ആണ്. പഴുത്തതായും ജ്യൂസിയായും കാണപ്പെടാൻ ഉപയോഗിക്കുന്ന ചുവന്ന നിറത്തിലെ ഡൈ ആണിത്. തണ്ണിമത്തൻ ചീഞ്ഞ് പോകാതെ കൂടുതൽ കാലം ഇരിക്കാനും ഈ ഡൈ സഹായിക്കും.

എന്നാൽ എറിത്രോസൈൻ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് കൂടുതലായി ശരീരത്തിൽ എത്തുന്നത് തലകറക്കം, ഛർദ്ദി, വയറിളക്കം, വയറുവേദന, വിശപ്പില്ലായ്‌മ എന്നിവയ്ക്ക് കാരണാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് വന്ധ്യത സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ന്യൂട്രീഷൻ ആന്റ് ഫുഡ് സയൻസ് ജേർണൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

തണ്ണിമത്തനിലെ മായം എങ്ങനെ എളുപ്പത്തിൽ കണ്ടെത്താം?

  • തണ്ണിമത്തൻ മുറിച്ചതിനുശേഷം ഒരു പഞ്ഞി ഉപയോഗിച്ച് അതിന്റെ ചുവന്ന ഭാഗത്തിൽ ഉരച്ചുനോക്കാം. പഞ്ഞിയിൽ നിറം മാറ്റം ഉണ്ടാവുന്നെങ്കിൽ മായം കലർന്നതായി ഉറപ്പിക്കാം.

നല്ലൊരു തണ്ണിമത്തൻ എങ്ങനെ തിരഞ്ഞെടുക്കാം

  • ഉരുണ്ട ആകൃതിയിലെ തണ്ണിമത്തനാണ് ഏറ്റവും മധുരമുള്ളത്. നീളത്തിലുള്ളവയിൽ കൂടുതൽ വെള്ളം കാണുമെങ്കിലും രുചി കുറവായിരിക്കും.
  • പഴുത്ത തണ്ണിമത്തന്റെ തോട് നല്ല ഇരുണ്ട നിറത്തിലും പരുക്കനുമായിരിക്കും. നിറം കുറഞ്ഞതും മിനുസമുള്ളതും പഴുക്കാത്തവയായിരിക്കും.
  • പുറംതോടിൽ ഓറഞ്ച് നിറത്തിലെ കുത്തുകൾ ഉള്ളവ പഴുത്തതായിരിക്കും. വെള്ള നിറത്തിലെ കുത്തുകൾ ഉള്ളവ പഴുക്കാത്തവയും രുചിയില്ലാത്തവയും ആയിരിക്കും.
  • തണ്ണിമത്തനിൽ ചിലന്തിവല പോലെ പാടുകളുള്ളവയാണ് കൂടുതൽ മധുരമുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATERMELON, RIPENED, ADULTERED
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.