ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് സാനിയ ഇയ്യപ്പൻ. 'ബാല്യകാല സഖി' എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി 'ക്വീൻ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മോഡലിംഗ് രംഗത്തും താരം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫറിലും സാനിയ ശ്രദ്ധേയമായ വേഷമാണ് ചെയ്തിരുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവയായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും വളരെ പെട്ടെന്നാണ് വെെറലാകുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരം കൂടുതലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളുമാണ് പങ്കുവയ്ക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ആയ മിക്ക ഫോട്ടോയ്ക്ക് താഴെയും ചിലർ അധിക്ഷേപകരമായ കമന്റുകളും ഇടാറുണ്ട്. എന്നാൽ ഇതിന് ചൂട്ടമറുപടിയും സാനിയ നൽകാറുണ്ട്.
ഇപ്പോഴിതാ സാനിയ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വെള്ള ബിക്കിനി ധരിച്ച് അതീവ ഗ്ലാമറസ് ആയ ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സുഹൃത്തുകളുടെ ചിത്രങ്ങളും ഉണ്ട്. മിനിട്ടുകൾ കൊണ്ട് തന്നെ ചിത്രം വെെറലായി. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്.
എന്നാൽ ചിത്രത്തിനെതിരെ അശ്ലില കമന്റുകളും അധിക്ഷേപ കമന്റുകളും വരുന്നുണ്ട്. 'എങ്ങനെ ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാൻ തോന്നുന്നു', 'നാണമില്ലേ' എന്നൊക്കെയാണ് വരുന്ന അധിക്ഷേപ കമന്റുകൾ. പക്ഷേ അതിനെ മറികടക്കുന്ന രീതിയിൽ നിരവധി ആരാധകരാണ് സാനിയെ പിന്തുണച്ച് രംഗത്തെത്തിയത്. 'അവൾക് ഇഷ്ടം ഉള്ള പോലെ അവൾ ജീവിക്കുന്നു', എന്ത് ഭംഗിയാണ് സാനിയെ കാണാൻ' എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.
അടുത്തിടെ സാനിയ പങ്കുവച്ച് തന്റെ പിറന്നാൾ ചിത്രത്തിനെതിരെ വലിയ രീതിയിൽ സദാചാരവാദികൾ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. സാനിയ തന്റെ 22-ാം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. പിറന്നാൾ ദിനത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് സാനിയ എത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ വേഷത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അശ്ലില കമന്റുകളും അധിക്ഷേപ കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു.
അതേസമയം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലാണ് സാനിയ ഇപ്പോൾ അഭിനയിക്കുന്നുത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നത്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫർ ബോക്സോഫീസ് റെക്കോഡുകൾ തീർത്തതിനാൽതന്നെ ചിത്രത്തിന് ഏറെ പ്രതീക്ഷ ആരാധകർ നൽകുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന എമ്പുരാനിൽ തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിയാണ്. മുരളി ഗോപി ആണ് രചന. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ടായിരുന്നു എമ്പുരാന്റേത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് ഖ്യാതിയുള്ള എമ്പുരാന്റെ ചിത്രീകരണം ഇപ്പോൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
150 കോടി രൂപയാണ് സിനിമയുടെ ആദ്യം പ്രഖ്യാപിച്ച ബഡ്ജറ്റെങ്കിൽ അതും കടന്നുപോകുമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്തെ ചിത്രീകരണത്തിനുശേഷം കൊച്ചിയിലും ഗുജറാത്തിലും എമ്പുരാന് ചിത്രീകരണമുണ്ട്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സായ് കുമാർ, ബെെജു സന്തോഷ് എന്നിവരും ലൂസിറഫിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഷെെൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പുതിയ കഥാപാത്രങ്ങൾ. സിനിമപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |