പയ്യന്നൂർ: നഗരസഭ ദുരന്ത നിവാരണ മുന്നൊരുക്കത്തിനായി ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. മൂന്ന് വില്ലേജുകളിലും ദുരന്ത നിവാരണ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മുന്നൊരുക്കങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ഇതിനായി സന്നദ്ധസംഘടനകളുടെ യോഗം വിളിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ആൾക്കാരെ മാറ്റിപാർപ്പിക്കാനാവശ്യമായ ഷെൽട്ടർ ഒരുക്കും. ബസ് സ്റ്റാൻഡ് പരിസരത്തെ അനധികൃത മത്സ്യ വില്പന പൊലീസ് സഹായത്തോടുകൂടി പൂർണ്ണമായും ഒഴിവാക്കുന്നതിനും സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തി നിറച്ച് കൊണ്ട് പോകുന്നത് നിയന്ത്രിക്കുവാനും തീരുമാനിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.ബാലൻ, ടി.വിശ്വനാഥൻ, ടി.പി.സെമീറ, സെക്രട്ടറി എം.കെ.ഗിരീഷ്, എൻജിനിയർ കെ.ഉണ്ണി,ഫയർഫോഴ്സ്, പൊലീസ്, താലൂക്ക്, പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |