അങ്കമാലി: ആലുവ യു.സി കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സെന്റിനറി പരിസ്ഥിതി അവാർഡ് ലഭിച്ച ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ജെയ്സൺ പാനികുളങ്ങരയെ എൽ.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനറും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.പി. പത്രോസ് ഷാൾ അണിയിച്ചു സ്വീകരിച്ചു. മാത്യൂസ് കോലഞ്ചേരി, ബെന്നി മൂഞ്ഞേലി, മുകേഷ് എം, പൗലോസ് ഇ.ടി, തങ്കച്ചൻ ആൽപ്പാടൻ, മനോജ് നാൽപ്പാടൻ, ചന്ദ്രബോസ്, ജോർജ് കുര്യൻ പാറക്ക തുടങ്ങിയവർ ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |