മുഹമ്മ : എസ്.എഫ്.ഐ മാരാരിക്കുളം ഏരിയാ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം വിചിത്ര ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ രണ്ടാം രാഷ്ട്രപിതാവാകാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന് പകരം, രാമക്ഷേത്ര നിർമ്മാണ ദിനമായ ജനുവരി 22 ആഘോഷ ദിനമായി തിരഞ്ഞെടുക്കുന്ന കാലം വിദുരമല്ല. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഇത്രയേറെ ഭീഷണി നേരിട്ട കാലം മുമ്പ് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെബിൻ സെബാസ്റ്റ്യൻ സംഘടനാറിപ്പോർട്ടും ആർ.രഞ്ചിത്ത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റോഷൻ എസ്.രമണൻ , വൈഭവ് ചാക്കോ, എം.രജീഷ്, ബി.രാജീവ്, കെ.സാലിമോൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |