ചെന്നിത്തല: പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നായി 600 കേഡറ്റുകൾ പങ്കെടുത്ത, ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ പത്ത് ദിവസമായി നടന്നുവന്ന 10 കേരള ബറ്റാലിയൻ എൻ.സി.സി വാർഷിക പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം 10 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ രാഹുൽഘോഷ് ഉദ്ഘാടനം ചെയ്തു. സുബേദാർ മേജർ ഷിബു കെ.എം അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി ഓഫീസർമാരായ അലക്സ് വർഗീസ് മാവേലിക്കര, സനീഷ് കെ.എസ്, ഷാലു ഭാസ്കർ, ടീനാ എബ്രഹാം, സൗമ്യ കെനറ്റ്, ജയലക്ഷ്മി.വി, ഗോപിക വി.തമ്പി, സുബേദാർ ഷിബു കെ.എം, സുബേദാർ ദിലീപ്, സുബേദാർ രാജ, നായിക് സുബേദാർ ജർമൽ സിംഗ്, ഹവീൽദാർ ഹരീഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |