നൂറനാട് :കെ.രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത പുരസ്കാരം കവി പ്രൊഫ.എം.രാധാകൃഷ്ണൻ്റെ 'കാലൊച്ച എന്ന കവിതയ്ക്ക് ലഭിച്ചു. ജൂൺ 30ന് എഴുത്തുകാരിയും പാലക്കാട് ഗവ. വിക്ടോറിയ കോളജ് റിട്ട.അധ്യാപികയുമായ ഡോ. ബിന്ദുഡി.സനിൽ കവിയുടെ വീട്ടിലെത്തി നാലാമത് രാമചന്ദ്രപുരസ്കാരം സമർപ്പിക്കുമെന്ന് ഡോ.സുരേഷ് നൂറനാട് അറിയിച്ചു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായി വിരമിച്ച പ്രൊഫ.എം.രാധാകൃഷ്ണൻ പത്തോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവാർഡുദാന ചടങ്ങിൽ പരമേശ്വരൻ പിള്ള,എൻ.സോമനാഥൻ, കെ.മോഹൻദാസ്, കെ.രാജേന്ദ്രൻ, ആർ.സന്തോഷ്ബാബു എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |