കൊരട്ടി: നിർദ്ധന കുടുംബത്തിന് വീടൊരുക്കി കൊരട്ടിയിലെ ജനപ്രതിനിധികൾ. ഖന്നാനഗറിലെ ജോഷിക്കും കുടുംബത്തിനുമാണ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷും വാർഡ് മെമ്പർ റെയ്മോൾ ജോസും മുൻകൈയെടുത്ത് ഭവനം നിർമ്മിച്ച് നൽകിയത്. 600 ച.അടിയുള്ള മൂന്ന് മുറികളോട് കൂടിയതാണ് വീട്. ഫാ. ജിജോ കണ്ടംകുളത്തിയുടെ നേതൃത്വത്തിൽ കെയർ ആൻഡ്് ഷെയർ സംഘടനയാണ് വീട് നിർമ്മാണത്തിന് പ്രാധാനതുക നൽകിയത്. വീടിന്റെ താക്കോൽ ദാനം റവ.ഫാ. ജോർജ്ജ് കണ്ണന്താനം നിർവഹിച്ചു. വാർഡ് മെമ്പർ റെയ്മോൾ ജോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, അഡ്വ.കെ.ആർ.സുമേഷ് എന്നിവർ സംബന്ധിച്ചു. ഭാര്യയും മൂന്നു മക്കളും അമ്മയും അടങ്ങുന്നതാണ് ജോഷിയുടെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |