മേപ്പയ്യൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹൈസ്കൂൾ പൂർവാദ്ധ്യാപക - വിദ്യാർത്ഥി സംഗമം ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം അമൽസരാഗ അദ്ധ്യക്ഷത വഹിച്ചു. രോഹിണി, അശോകൻ, ദാമോദരൻ, കവിത ബാലകൃഷ്ണൻ, രാമദാസൻ, തുളസി , ആശാലത, ശ്രീജ, സുധ, ജ്വാല, ജമീല, സി. ഹരീന്ദ്രൻ, പി.ഭാസ്കരൻ, കുന്നം കണ്ടി ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. സിവിൽ സർവീസ് പരീക്ഷാ വിജയി ഏ .കെ ശാരികയെ ആദരിച്ചു. പ്രധാനാദ്ധ്യാപിക പി. ഗീത സ്വാഗതവും മദർ പി.ടി.എ അദ്ധ്യക്ഷ റീത്ത ബിജുകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |