കാസർകോട്: സി എച്ച്. മുഹമ്മദ് കോയ ഗ്രന്ഥാലയം,സിജി കാസർകോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.സിജി ജില്ലാ വൈസ് പ്രസിഡന്റ് സി ബി.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മുജീബുള്ള കെ.മുഹമ്മദ്, നിസാർ പെർവാഡ് ക്ലാസുകൾക്ക് നേതൃത്വം നൽകി. കുമ്പള പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.എ.റഹ്മാൻ ആരിക്കാടി, പഞ്ചായത്തംഗം യൂസുഫ് ഉളുവാർ, എ.കെ.ആരിഫ്,കെ.അബ്ബാസ് അലി , ഇബ്രാഹീം ഖലീൽ,ഐ.മുഹമ്മദ് റഫീഖ്, പി.കെ.അബ്ദുൽ ഖാദർ വിൽറോഡി, അസീസ് ആരിക്കാടി, നൂർ ജമാൽ, പി.ബി.അബ്ദുൽ ഖാദർ, ബി.പി.അബ്ദുൽ റഹിമാൻ, ഐഷത്ത് ഖുറൈശി , ബി.പി.അബ്ദുല്ല സംസാരിച്ചു. അഷ് റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |