ആംസ്റ്റർഡാം: നെതർലാൻസിൽ പുതിയതായി അധികാരത്തിൽ വന്ന സർക്കാർ കുടിയേറ്റ നയങ്ങളിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നു. ഗീർറ്റ് വൈൽഡേഴ്സിന്റെ പാർട്ടിയാണ് പുതിയ സർക്കാരിന് നേതൃത്വം നൽകുന്നത്. യൂറോപ്യൻ യൂണിയന്റെ കുടിയേറ്റ നിയമങ്ങളിൽ നിന്ന് പിൻവാങ്ങാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഡച്ച് യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം നിയന്ത്രിക്കാനും വിദേശ തൊഴിലാളികളുടെ നിയമനം കർശനമാക്കാനുമുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നു. ഈ നയങ്ങൾ നെതർലാൻൻസിലേക്കുള്ള കുടിയേറ്റം ഗണ്യമായി കുറയ്ക്കുമെന്നും രാജ്യത്ത് താമസിക്കുന്ന വിദേശ വിദ്യാർത്ഥികളെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |