SignIn
Kerala Kaumudi Online
Friday, 27 September 2024 8.44 PM IST

ഷാരൂഖ് ഖാൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ബ്രാൻഡ് അംബാസഡർ

Increase Font Size Decrease Font Size Print Page
sharukh-khan

കൊച്ചി: നടൻ ഷാരൂഖ് ഖാനെ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. മുത്തൂറ്റ് ഫിൻകോർപ്പ്, മുത്തൂറ്റ് മൈക്രോഫിൻ, മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ്, മുത്തൂറ്റ് ഹൗസിംഗ് ഫിനാൻസ് കമ്പനി തുടങ്ങിയവയടക്കം ഇന്ത്യയിലെ മുൻനിര എൻ.ബി.എഫ്‌.സികളുടെ പ്രൊമോട്ടറാണ് 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്.

വിവിധ പ്രായക്കാരായ ഉപഭോക്താക്കളുടെ ശബ്ദം പ്രതിഫലിപ്പിക്കുന്നതും അവരെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതുമാണ് ഷാരൂഖ് ഖാനുമായുള്ള സഹകരണമെന്ന് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. പ്രശസ്തിയിലുപരി എളിമയും സ്വയം ആർജ്ജിച്ച വിജയവുമാണ് ഷാരൂഖ് ഖാൻ പ്രതിനിധാനം ചെയ്യുന്നതെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.

ബ്രാൻഡ് അംബാസഡറാകുന്നതിൽ സന്തോഷമുണ്ടെന്ന് ഷാരൂഖ് ഖാൻ പ്രതികരിച്ചു. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് രാജ്യത്തിന്റെ സാമ്പത്തിക മേഖലകളിൽ വലിയ മാറ്റം കൊണ്ടുവന്നു. രാജ്യത്തെ സാധാരണക്കാരുടെ വലിയ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.