വർക്കല: വർക്കല ഫോർമേഷന്റെ ഭാഗമായ പാപനാശം വെറ്റക്കടയിൽ കുന്നിടിഞ്ഞു. ഇടവ ശ്രിയേറ്റിനും വെറ്റക്കടയ്ക്കും ഇടയിലുള്ള വലിയമലപ്പുറത്തെ കുന്നിന്റെ ഒരുഭാഗമാണ് ഇന്നലെ ഉച്ചയോടെ ഇടിഞ്ഞത്. നാല് മീറ്ററോളം ഭാഗത്തെ കുന്നിടിഞ്ഞ് 30അടിയോളം താഴേയ്ക്ക് പതിക്കുകയായിരുന്നു. സംരക്ഷണ വേലികളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇവിടെയില്ല. വർക്കല ക്ലിഫിൽ നിന്ന് ആറു കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. സമീപത്ത് താമസിച്ചിരുന്ന രണ്ട് കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് മാറി. പ്രദേശത്തെ നടപ്പാതയിലൂടെയുള്ള കാൽനടയാത്രയും വാഹന ഗതാഗതവും പഞ്ചായത്ത് നിരോധിച്ചു. ഇതുസംബന്ധിച്ച ജാഗ്രത ബോർഡുകളും സ്ഥാപിച്ചു. തഹസിൽദാർക്കും ടൂറിസം ഡിപ്പാർട്ട്മെന്റിനും ജോയിന്റ് ഡയറക്ടർക്കും അപകട സാഹചര്യത്തെക്കുറിച്ചുള്ള അറിയിപ്പ് നൽകിയതായി ഇടവ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്ക് പറഞ്ഞു.
ഫോട്ടോ: വെറ്റക്കട കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ നിലയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |