കോട്ടയം : കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് നിയമം ലംഘിച്ചതിന് അറസ്റ്റിലായി. കുടമാളൂർ ചിറ്റക്കാട്ട് കോളനി ഭാഗത്ത് പുളിക്കപ്പറമ്പിൽ ലോജി കുട്ടൻ എന്ന ലോജി ജെയിംസിനെയാണ് (29) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ്, പാലാ, മേലുകാവ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണിയാൾ. ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒൻപതുമാസത്തേയ്ക്കാണ് ഇയാളെ പുറത്താക്കിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |