SignIn
Kerala Kaumudi Online
Friday, 27 September 2024 3.41 PM IST

ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം കായംകുളത്ത്

Increase Font Size Decrease Font Size Print Page

ആലപ്പുഴ : ജൂൺ മൂന്നിന് നടക്കുന്ന സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാതല ഉദ്ഘാടനം കായംകുളം പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിൽ യു.പ്രതിഭ എം.എൽ.എ നിർവഹിക്കും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടർ അലക്‌സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ മുന്നൊരുക്ക യോഗം ഓൺലൈനായി ചേർന്നു.

ജില്ലയിലെ 756 ഗവൺമെന്റ്, എയ്ഡഡ് സ്‌കൂളുകളിലായി 1,23,117 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയായി. സ്‌കൂൾ യൂണിഫോം വിതരണം നടന്നുവരികയാണ്.

സ്‌കൂൾ പരിസരത്തെ വെള്ളകെട്ട് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.