കൊച്ചി: കൂടിയാട്ടം കലാകാരനായ മാർഗി സജീവ് നാരായണ ചാക്യാരുടെ ഷഷ്ടിപൂർത്തി ആഘോഷം ജൂൺ രണ്ടിന് മൂഴിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30ന് അനുമോദന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനാകും. മാർഗി സജീവ് നാരായണ ചാക്യാർക്ക് 'നാട്യകലാരത്നം' ബഹുമതി നൽകി ആദരിക്കും. സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.കെ. ഗീതാകുമാരി, കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ.ജി. പൗലോസ്, മാർഗി സെക്രട്ടറി എസ്. ശ്രീനിവാസൻ, കലാമണ്ഡലം ഭരണസമിതി അംഗം ഡോ.പി. വേണുഗോപാലൻ, കൂടിയാട്ട പണ്ഡിതൻ ജി. വേണു തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |