ന്യൂയോർക്ക് : അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് (45) പണം നൽകിയ കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (77) കുറ്റക്കാരനെന്ന് കോടതി. ക്രിമിനൽ കേസിൽ കുറ്റക്കാരനെന്ന് വിധിക്കപ്പെടുന്ന ആദ്യ യു.എസ് മുൻ പ്രസിഡന്റാണ് ട്രംപ്.
നവംബറിൽ യു. എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും മത്സരിക്കുമ്പോഴാണ് കോടതി വിധി. ട്രംപ് ശിക്ഷിക്കപ്പെട്ടാലും അമേരിക്കൻ ഭരണഘടന പ്രകാരം അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം.
കുറ്റം മറയ്ക്കാൻ വ്യാജരേഖകൾ നിർമ്മിച്ചതടക്കം 34ചാർജുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഓരോന്നിനും നാല് വർഷം വീതം തടവ് വിധിക്കാം. ശിക്ഷ ജൂലായ് 11ന് വിധിക്കും. ട്രംപിന് ജയിൽ ശിക്ഷ ലഭിച്ചേക്കില്ലെന്നും നല്ല നടപ്പിന് വിട്ടേക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. കുറ്റം ട്രംപ് നിഷേധിച്ചു. വിധിക്കെതിരെ അപ്പീൽ നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |