കൊല്ലം: സഹകരണ അർബൻ ബാങ്കിൽ നിന്ന് എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയനിലെ 604-ാം നമ്പർ ശക്തികുളങ്ങര ശാഖയിൽപ്പെട്ട ഗുരുശക്തി സ്വയം സഹായ സംഘം, 6404-ാം നമ്പർ മയ്യനാട് വെസ്റ്റ് ശാഖയിലെ ഗുരുകൃപ സ്വയം സഹായ സംഘം എന്നീ യൂണിറ്റുകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം യൂണിയൻ ഓഫീസിൽ യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പുണർതം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ശക്തികുളങ്ങര ശാഖ സെക്രട്ടറി വെണ്മിണാംതറ രാജേന്ദ്രൻ, മയ്യനാട് വെസ്റ്റ് ശാഖ പ്രസിഡന്റ് പുഷ്പകുമാർ (മണി മയ്യനാട്), സെക്രട്ടറി ബാബു രാജൻ എന്നിവർ സംസാരിച്ചു. വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ സ്വാഗതവും കൊല്ലം യൂണിയൻ മൈക്രോ ക്രെഡിറ്റ് കൺവീനർ ഡോ.മേഴ്സി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |