കോട്ടയം:യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രം വൈക്കം മണ്ഡലത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വൈക്കം തെക്കേനട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ശിവാനന്ദ് എസ്. മേനോൻ, ശബരീനാഥ് ജി എന്നിവർ ഒന്നാം സ്ഥാനവും വെച്ചൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ നിരഞ്ജന ജയകുമാർ, ഇവിൻ അനീഷ് തോമസ് എന്നിവർ രണ്ടാം സ്ഥാനവം നേടി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത് സമ്മാനം വിതരണം ചെയ്തു. വൈക്കം ബ്ലോക്ക് യൂത്ത് കോ-ഓർഡിനേറ്റർന്മരായ ബ്രിജിൻ പ്രകാശ്, ബിനു ചന്ദ്രൻ, ടീം കേരള ജില്ലാ വൈസ് ക്യാപ്ടൻ ഋഷിനാഥ് എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |