അമ്പലപ്പുഴ: നിലംപൊത്താറായ വൈദ്യുതി പോസ്റ്റ് അപകട ഭീഷണിയുയർത്തുന്നു . പുന്നപ്ര തെക്ക് പഞ്ചായത്ത് 14 -ാം വാർഡിൽ കടൽഭിത്തിയുടെ അടുത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി പോസ്റ്റാണ് ഏത് നിമിഷവും നിലം പതിയ്ക്കാറായ അവസ്ഥയിലുള്ളത്. പോസ്റ്റ് സ്ഥാപിച്ചിരിക്കുന്ന കുഴിയിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങി പോസ്റ്റിന് ഇളക്കം സംഭവിച്ചിട്ടുണ്ട് . കമ്പികൾ തെളിഞ്ഞ് ദ്രവിച്ച നിലയിലുമാണ് . പുന്നപ്ര കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. എത്രയും പെട്ടെന്ന് പോസ്റ്റ് മാറ്റണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |