വണ്ടൂർ. പുന്നപ്പാല സർവ്വീസ് സഹകരണ ബാങ്കിൽ 25 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സെക്രട്ടറി കെ.ബാബുരാജന് നൽകിയ യാത്രയപ്പ് യോഗം തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പി.ഭാസ്കരൻ അദ്ധ്യക്ഷനായി. ചടങ്ങിൽ മുൻ എംഎൽഎ. എൻ.കണ്ണൻ ബാബുരാജനെ ആദരിക്കുകയും മുൻ ബാങ്ക് പ്രസിഡന്റ് കെ.പി.രവീന്ദ്രൻ ഉപഹാരം നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കോമളവല്ലി, പ്രവാസി സഹകരണ സംഘം ഡയറക്ടർ ബി. മുഹമ്മദ് റസാഖ്, വണ്ടൂർ, തിരുവാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.ടി.മുഹമ്മദാലി, എ.അയ്യപ്പൻ, കാപ്പിൽ റൂറൽ സഹകരണ സംഘം പ്രസിഡന്റ് അഡ്വ.അനിൽ നിരവിൽ, തിരുവാലി അഗ്രികൾച്ചറൽ സഹകരണ സംഘം പ്രസിഡന്റ് വി.രാമചന്ദ്രൻ, തിരുവാലി വനിതാസംഘം പ്രസിഡന്റ് പി.ഗൗരി, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.മോഹൻദാസ്, മുൻ ബാങ്ക് സെക്രട്ടറി വി വേലായുധൻ, കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |