ശാസ്താംകോട്ട : ഭരണിക്കാവ് ജെ.എം.എച്ച്.എസ് നൂറാം വാർഷികം ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. പ്രവേശനോത്സവം, വിജയോത്സവം, ലോഗോ പ്രകാശനം എന്നിവ നാളെ നടക്കും. പ്രവേശനോത്സവം പൂർവ വിദ്യാർത്ഥി സി.പി.രാജശേഖരൻ ഉദ്ഘാടനം ചെയ്യും പി.ടി എ പ്രസിഡന്റ് നിസ്സാം ഒല്ലായി അദ്ധ്യക്ഷനാകും. പ്രൊഫ.ഡോ.മഞ്ജു രാമചന്ദ്രൻ മെരിറ്റ് അവാർഡ് വിതരണം നടത്തും. റിട്ട: എച്ച്.എം.എസ് ശ്രീലത ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. സിനി ആർട്ടിസ്റ്റ് കെ.ആർ .ഭരത് വിളമ്പര ഗാനം പ്രകാശനം ചെയ്യും. സ്കൂൾ മാനേജർ ഷാജി കോശി ലോഗോ തയ്യാറാക്കിയ പൂർവ വിദ്യാർത്ഥിയെ അനുമോദിക്കും. ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്നകുമാരി വിശിഷ്ടാതിഥികളെ ആദരിക്കും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രീതാകുമാരി, ശ്രീലത രഘു എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |