പത്തനംതിട്ട: സി.ഐ.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂൾ പരിസരം വൃത്തിയാക്കുന്ന ജോലി ഏറ്റെടുത്ത് തൊഴിലാളികൾ. പത്തനംതിട്ട ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ് യൂണിയൻ നേതൃത്വത്തിൽ ഓമല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരം വൃത്തിയാക്കി. 50ൽ അധികം തൊഴിലാളികൾ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി രാജഗോപാലൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ സെക്രട്ടറി പി.ജി. പ്രസാദ്, ടി.പി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |