പ്രമാടം : പത്തനംതിട്ട ജില്ലയിൽ പെയ്തതൊഴിഞ്ഞത് 753.3 മില്ലീ മീറ്റർ മഴ. കഴിഞ്ഞ വർഷത്തെക്കാൾ 43 ശതമാനം അധികമാണിത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശരാശരിയിൽ കുറവ് വേനൽ മഴയാണ് മേയ് ആദ്യവാരം വരെ ലഭിച്ചത്. 189 മില്ലീമീറ്റർ. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 45 ശതമാനം കുറവായിരുന്നു. എന്നാൽ മേയ് അവസാനം ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് ഇടുക്കിയിലൊഴിച്ച് അധികവേനൽ മഴ ലഭിച്ചു. കോന്നിയിലും സീതത്തോട്ടിലും അയിരൂരിലുമാണ് ജില്ലയിൽ മഴമാപിനികൾ ഉള്ളത്.
കലിപ്പോടെ കാലവർഷം
കാലവർഷം എത്തിയ ജൂൺ ഒന്നിന് ജില്ലയിൽ രേഖപ്പെടുത്തിയത് 113 ശതമാനം അധികമഴ. ഇന്നലെ 19 മില്ലീ മീറ്റർ മഴ ജില്ലയിൽ രേഖപ്പെടുത്തി. സാധാരണയിത് 8.9 മില്ലീ മീറ്ററാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |