പെരുമ്പാവൂർ: വില്പനക്കായി സൂക്ഷിച്ച 30 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വേങ്ങൂർ വെള്ളംചിറ നസീറി (48) നെ എക്സൈസ് അറസ്റ്റ് ചെയ്തു. മുമ്പും എക്സൈസിന്റെ കേസുകളിൽ പ്രതിയായിട്ടുണ്ട് നസീർ. ഫോണിൽ ബന്ധപ്പെടുന്നവർക്ക് ഗൂഗിൾ പേ വഴി പണം വാങ്ങിയ ശേഷമാണ് മദ്യം വിറ്റിരുന്നത്. ആവശ്യപ്പെടുന്ന സമയത്ത് എത്തിച്ചുകൊടുക്കുന്നതുകൊണ്ട് 'അർജന്റ് നസീർ" എന്നാണ് വിളിപ്പേര്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി.ബി. രഞ്ജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർ എം.ആർ. രാജേഷ്, പി.വി. വികാന്ത്, എ.ബി. സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |