മാന്നാർ: സി.പി.എം ചെന്നിത്തല ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായിരുന്ന എം.അച്യുതക്കുറുപ്പിന്റെ 41-മത് രക്തസാക്ഷി ദിനം ആചരിച്ചു. സി.പി.എം ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂൾ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡി.ഫിലേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പുഷ്പലത മധു അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ, കെ.നാരായണപിള്ള, പി.എൻ ശെൽവരാജൻ, ആർ.സഞ്ജീവൻ, ടി.സുകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |