ഒന്നാം നമ്പർ വനിതാ താരം ഇഗ ഷ്വാംടെക്ക് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ
പാരീസ് : പ്രീ ക്വാർട്ടറിൽ റഷ്യൻ താരം അനസ്താസ്യ പൊട്ടാപ്പോവയെ തോൽപ്പിച്ച് ലോക ഒന്നാം നമ്പർ വനിതാ താരം ഇഗ ഷ്വാംടെക്ക് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. എതിരാളിയെ ഒരു ഗെയിം പോയിന്റ് പോലും നേടാൻ അനുവദിക്കാതെയാണ് 40 മിനിട്ടുകൊണ്ട് 6-0,6-0 എന്ന സ്കോറിന് ഇഗ തകർത്തത്. നിലവിലെ ചാമ്പ്യനായ ഇഗ ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് മാർക്കേറ്റ വാൻഡ്രൂസോവയെയാണ് നേരിടുന്നത്. വിംബിൾഡൺ ചാമ്പ്യനായ മാർക്കേറ്റ പ്രീ ക്വാർട്ടറിൽ 6-4,6-2 എന്ന സ്കോറിന് സെർബിയൻ ക്വാളിഫയർ വോൾഗ ഡാനിലോവിച്ചിനെയാണ് തോൽപ്പിച്ചത്.
വനിതാ വിഭാഗത്തിൽ മൂന്നാം സീഡ് അമേരിക്കൻ താരം കോക്കോ ഗൗഫും ക്വാർട്ടറിലെത്തിയിട്ടുണ്ട്. ഇറ്റാലിയൻ താരം എലിസബേത്ത കോച്ചിയാരെയെ 6-1,6-2 എന്ന സ്കോറിനാണ് കോക്കോ കീഴടക്കിയത്. പോരാട്ടം ഒരു മണിക്കൂർ നീണ്ടു.
ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - ഓസ്ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടിൽ ബ്രസീലിന്റെ ഒർലാൻഡോ ലസ് - മാഴ്സെലോ സോർമാൻ സഖ്യത്തെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്. സ്കോർ : 7-5,4-6,6-4. രണ്ട് മണിക്കൂർ ഏഴ് മിനിട്ടാണ് മത്സരം നീണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |