കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പ് ജില്ലാ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് അലോഷ്യസ് സ്കൂളിന് സമീപത്തെ ആൽത്തറമൂട് - ലക്ഷ്മിനട റോഡ് (ഫാത്തിമ റോഡ്) വഴിയുള്ള നാളത്തെ ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്ടിൽ നിന്ന് തിരിഞ്ഞ് കഴ്സൺ റോഡിലൂടെ ലക്ഷ്മിനട ഭാഗത്തേക്കും തിരിച്ചും പോകണമെന്ന് അധികൃതർ അറിയിച്ചു.
പുകയില പണ്ടകശാല മുതൽ സൂചിക്കാരൻ മുക്ക് വഴി വാടി വരെയുള്ള റോഡിൽ ഭാഗിക നിയന്ത്രണം ഉണ്ടാകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്ന ഉദ്യോഗസ്ഥർ കഴ്സൺ റോഡ് വഴി ട്രിനിറ്റി ലൈസിയം സ്കൂളിന് പിന്നിലെ ഗേറ്റ് വഴി സ്കൂൾ മൈതാനത്തോ ടി.സി റോഡിന്റെ വശങ്ങളിലോ വാഹനം പാർക്ക് ചെയ്ത് സ്കൂളിലെ പ്രധാനഗേറ്റ് വഴി വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |