SignIn
Kerala Kaumudi Online
Friday, 27 September 2024 5.51 PM IST

പുനർജനി പദ്ധതിയിലൂടെ നവീകരണം, കിസുമം സ്‌കൂളിന് പുനർജന്മം

Increase Font Size Decrease Font Size Print Page
kisumam
നവീകരിച്ച കിസുമം സ്കൂൾ കെട്ടിടം

പത്തനംതിട്ട : പുനർജനി പദ്ധതിയിലൂടെ കൈവരിച്ച പുതിയ മുഖവുമായി കിസുമം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് വിദ്യാർത്ഥികളെ വരവേൽക്കും. അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഭൂതകാലവും കടന്നാണ് പുതിയ കെട്ടിടത്തിന്റെ തലയെടുപ്പുമായി കിസുമം സ്കൂൾ നാടിന് അഭിമാനമാകുന്നത്. കഴിഞ്ഞവർഷം നാല് കുട്ടികളായിരുന്നു ഇവിടെ പ്രവേശനം നേടിയതെങ്കിൽ ഇത്തവണ പതിനൊന്നായി വർദ്ധിച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളാണേറെയും. എൽ.പി കെട്ടിടം നവീകരിക്കുക എന്നതായിരുന്നു പുനർജനി പദ്ധതിയിലെ ആദ്യനിർദേശം. എസ്റ്റിമേറ്റ് എടുത്തപ്പോൾ തുക ആറുലക്ഷം കടന്നു. ക്ലാസ് മുറികളുടെ ചുവരുകളിൽ വർണാഭമായ ചിത്രങ്ങൾ, കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ, മുറ്റത്ത് ഇന്റർലോക്കും ക്ലാസ് മുറികളിൽ ശിശു സൗഹൃദ ഫർണിച്ചറുകളും എന്നിങ്ങനെയായിരുന്നു നവീകരണം. സ്‌കൂളിലെ പൂർവവിദ്യാർത്ഥിയും പ്രവാസി വ്യവസായിയുമായ തുലാപ്പള്ളി നെടുവേലിൽ എൻ.വി.എബ്രഹാം ആവശ്യമായ തുക നൽകിയതോടെ പദ്ധതി വേഗത്തിലായി.

പുനർജനി എന്ന അതിജീവനം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഭൗതിക സൗകര്യത്തിന്റെ കുറവുകൾ പരിഹരിക്കുകയും, വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിച്ച് പഠനനിലവാരം കൂട്ടുകയും ചെയ്യുന്നതിനായി കിസുമം സ്കൂളിൽ അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരും ചേർന്ന് രൂപംനൽകിയ പദ്ധതിയാണ് പുനർജനി.

പുതിയ അദ്ധ്യയന വർഷത്തെ പദ്ധതികൾ

1. സിവിൽ സർവീസ് പഠനക്ലാസ്. കൊച്ചി പൊലീസ് കമ്മിഷണർ ശ്യാംസുന്ദർ ഉദ്ഘാടനം ചെയ്യും.

2.യോഗ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫോട്ടോഗ്രാഫി, ബാഡ്മിന്റൺ പരിശീലനം.

3. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുതിയ കുഞ്ഞുങ്ങളും പഴയ നമ്മളും എന്ന വിഷയത്തിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള അദ്ധ്യാപകരുമായി ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ.അശോകകുമാർ സംവദിക്കും.

4. ഏഴിന് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ വീട്ടിൽ അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും സന്ദർശനം നടത്തും.

5. 14ന് ഇറച്ചിക്കോഴി വളർത്തലിൽ രക്ഷാകർത്താക്കൾക്ക് പരിശീലനം.സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും.

പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ,

ആകെ കുട്ടികൾ : 172 , അദ്ധ്യാപകർ : 22

നടനും എഴുത്തുകാരനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറാണ് സ്‌കൂളിന്റെ ബ്രാൻഡ് അംബാസിഡർ.

അദ്ധ്യാപകരുടേയും പി.ടി.എ, എസ്.എം.സി പ്രതിനിധികളുടേയും ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെയാണ് സ്‌കൂളിന് ഈ മാറ്റം സാദ്ധ്യമായത്.

വി.വിജേഷ്, സ്കൂൾ പ്രിൻസിപ്പൽ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.