SignIn
Kerala Kaumudi Online
Friday, 27 September 2024 5.54 PM IST

യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Increase Font Size Decrease Font Size Print Page

ഓയൂർ: അമിതമായി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. അമ്പലംകുന്ന് കൈതയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് ദിവസം മുൻപാണ് ഭർത്താവ് വിദേശത്ത് നിന്നും മടങ്ങിയെത്തിയത്. കുടുംബ കലഹത്തെത്തുടർന്ന് മുറിക്കുള്ളിൽ കയറി വാതിൽ അടച്ച യുവതി അമിതമായി ഗുളികകൾ കഴിക്കുകയായിരുന്നു. ഏറെ നേരമായിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടന്ന് ഭർത്താവ് പൂയപ്പള്ളി സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൂയപ്പള്ളി സി.ഐ ഷാജി മോന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രജനീഷ് , ചന്ദ്രകുമാർ , സി.പി.ഒമാരായ എസ്.ഡാർവിൻ, അൻവർ , ബിനീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി വാതിൽ പൊളിച്ച് അബോധാസ്ഥയിലായിരുന്ന യുവതിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.