നെടുമങ്ങാട്:ആനാട് ഗവണ്മെന്റ് ആയുർവേദ ആശുപത്രിയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ഏരിയ കമ്മിറ്റിയും ചേർന്ന് ആനാട് ആശുപത്രിയിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല ഔഷധസസ്യം നട്ട് ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് പാണയം നിസാർ,ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.ജെ.സെബി,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ഡോ.അജിത്,നെടുമങ്ങാട് ഏരിയ പ്രസിഡന്റ് ഡോ.അനീഷ്,ഡോ.ദീപാരാജ്,ഡോ.പൂർണിമ,ഡോ.അപർണ,സീനിയർ നഴ്സ് ശ്രീദേവി തുടങ്ങിവർ പങ്കെടുത്തു.സ്കൂൾ വിദ്യാർത്ഥികൾക്കും രോഗികൾക്കും ഔഷധ സസ്യ വിതരണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |