പേരാവൂർ:ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ പശ്ചിമ ഘട്ടത്തോട് ചേർന്നുള്ള ജില്ലയിലെ 18 തദ്ദേശ സ്ഥാപനങ്ങളിലെ തോടുകളുടെ ഡിജിറ്റൽ മാപ്പിംഗിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺമാരായ ലത കാണി പദ്ധതി വിശദീകരണവും നിഷാദ് മണത്തണ തോടുകളുടെ അവസ്ഥ വിശദീകരണവും നടത്തി. സ്ഥിര സമിതി അദ്ധ്യക്ഷരായ റീന മനോഹരൻ,എം.ഷൈലജ,പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, അസി.സെക്രട്ടറി പി.പി.സിനി, കെ. കീർത്തന,പി.ശിശിര തുടങ്ങിയവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, ജീവനക്കാർ, പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ, ഭരണസമിതി അംഗങ്ങൾ ശില്പശാലയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |