SignIn
Kerala Kaumudi Online
Friday, 27 September 2024 2.28 PM IST

പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ അറസ്റ്റ്

Increase Font Size Decrease Font Size Print Page
police

മട്ടന്നൂർ: വാഹനപരിശോധനയ്ക്കിടെ മട്ടന്നൂർ ഇൻസ്‌പെക്ടർ ബി.എസ്.സാജൻ ഉൾപ്പടെയുള്ള പൊലീസ് സംഘത്തിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ നടുവനാട് സ്വദേശി അജയ്കുമാറിനെ(36) അറസ്റ്റ് ചെയ്തു.സംഭവത്തിൽ കല്ലേരിക്കരയിലെ അനുരാഗ്,പാറാപ്പൊയിലിലെ പി.വി.ലിനേഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിനിടെ പരിക്കേറ്റ അനുരാഗിനെ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ പരസ്യമദ്യപാനം നടത്തുന്നത് കണ്ടെത്തിയ പൊലീസിനെ സംഘം അക്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ ഇൻസ്‌പെക്ടർ സാജനും എസ്.ഐ ഉൾപ്പടെയുള്ള പൊലീസുകാരും ആസ്പത്രിയിൽ ചികിത്സ തേടി. പിടിവലിക്കിടയിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റുന്നതിനിടെ വീണാണ് അനുരാഗിന് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിലെ അഗ്നിരക്ഷാ വിഭാഗം ജീവനക്കാരനാണ് അനുരാഗ്. പൊലീസ് ജീപ്പിനും സംഘർഷത്തിൽ കേടുപാടുണ്ടായി. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.