മല്ലപ്പള്ളി:ബാലവേദി കോട്ടാങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലവേദി ബാലോത്സവം നടന്നു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ പരിപാടിയിൽ ആദരിച്ചു.സി.പി.ഐ എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ.സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം നവാസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ,ലോക്കൽ സെക്രട്ടറി പി.പി സോമൻ,കെ.ആർ കരുണാകരൻ നായർ,എം.എ ഷാജി,അലിയാർ കാച്ചാണിൽ,വിജയകുമാരി,ടി.എസ് അജീഷ്,പ്രസാദ് വലിയമുറിയിൽ, ഇല്യാസ് മോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ഐ ഇർഫാൻ (പ്രസിഡന്റ്),ടി.എ അഭിജിത്ത് (വൈസ് പ്രസിഡന്റ്), കെ.എസ് ആദർശ് (സെക്രട്ടറി),ഫാസിലാ നവാസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |