കൊച്ചി: ഉദ്യോഗസ്ഥർ മാന്യമായി ആശയവിനിമയം നടത്തുകയും സഹാനുഭൂതിയോടെ പെരുമാറുകയും ചെയ്താൽ സർക്കാർ ഓഫീസുകളിലെത്തുന്നവരുടെ പരാതികളിലേറെയും പരിഹരിക്കപ്പെടുമെന്ന് ഹൈക്കോടതി. അപമാനിതരായെന്ന തോന്നലും നിസഹായതയുമാണ് ജനങ്ങളെ കടുത്ത നടപടികൾക്ക് പ്രേരിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പി.എഫ് അക്കൗണ്ടിലെ നിക്ഷേപം പത്തുവർഷം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെത്തുടർന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) കൊച്ചി റീജിയണൽ ഓഫീസിലെ ശൗചാലയത്തിൽ പേരാമ്പ്ര സ്വദേശി പി.കെ.ശിവരാമൻ വിഷംകഴിച്ച് മരിച്ചത് സംബന്ധിച്ച കേസിലായിരുന്നു കോടതിയുടെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |