SignIn
Kerala Kaumudi Online
Tuesday, 23 July 2024 8.54 PM IST

അന്നും ഇന്നും സാരി പ്രിയം; മൂന്നാം മോദി സർക്കാരിലെ കരുത്തുറ്റ വനിതാ മന്ത്രി ഇക്കൂട്ടത്തിലുണ്ട്

old-pic

ന്യൂഡൽഹി: മൂന്നാംവട്ടവും എൻഡിഎയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറിയപ്പോൾ സ്ത്രീ സമൂഹത്തിന് അഭിമാനമായി എഴ് വനിതാ മന്ത്രിമാരാണ് ചുമതലയേറ്റത്. മുൻ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ, ബിജെപി എംപിമാരായ അന്നപൂർണ ദേവി, ശോഭ കരന്ദ്‌ലജെ,രക്ഷാ ഖഡ്‌സെ, സാവിത്രി താക്കൂർ, നിമുബെൻ ബംഭാനിയ, അപ്‌നാദൾ എംപി അനുപ്രിയ പട്ടേൽ എന്നിവരാണ് പുതിയ മന്ത്രിസഭയിലെ വനിതാ മന്ത്രിമാർ. നിർമലാ സീതാരാമനും അന്നപൂർണാ ദേവിയും ക്യാബിനറ്റ് മന്ത്രിമാരായപ്പോൾ മ​റ്റുളളവർ സഹമന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തത്.


ഇപ്പോഴിതാ തുടർച്ചയായി രണ്ടാം തവണയും കേന്ദ്രമന്ത്രിയായി അധികാരത്തിലെത്തിയ നിർമലാ സീതാരാമന്റെ ചെറുപ്പക്കാലത്തെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പഠനകാലത്ത് സുഹൃത്തുക്കളോടൊപ്പം സന്തോഷം പങ്കുവയ്ക്കുന്ന നിർമലാ സീതാരാമന്റെ ചിത്രമാണ് ഏറെ ശ്രദ്ധേയമാകുന്നത്. സാരി ധരിച്ചുളള നിർമലാ സീതാരാമന്റെ ചിത്രമാണിത്. എക്സിൽ 'ഇന്ത്യൻഹിസ്​റ്ററിപിക്' എന്ന പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

1980കളിൽ നിർമലാ സീതാരാമൻ ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സി​റ്റിയിൽ (ജെഎൻയു) സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴുളള ചിത്രമാണിത്. അതിനുശേഷം ജെഎൻയുവിൽ നിന്നുതന്നെ അവർ ഡോക്ടറേ​റ്റും സ്വന്തമാക്കി. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ശക്തരായ കേന്ദ്ര വനിതാ മന്ത്രിമാരിൽ ഒരാളാണ് നിർമലാ സീതാരാമൻ
2008ലാണ് അവർ ബിജെപിയിൽ ചേരുന്നത്. തുടർന്ന് 2010മുതൽ പാർട്ടിയുടെ ദേശീയ വക്താവായി പ്രവർത്തിക്കുകയായിരുന്നു. 2014ൽ ആന്ധ്രാപ്രദേശിൽ രാജ്യസഭാ എംപിയായി.തുടർന്ന് 2014ൽ മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ പ്രതിരോധ വകുപ്പ് മന്ത്രിയായി ചുമതലയേ​റ്റു. രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ സാമ്പത്തിക വകുപ്പ് മന്ത്രിയായി.

1959 ഓഗസ്​റ്റ് 18ന് തമിഴ്നാട്ടിലെ മധുരയിലാണ് നിർമലാ സീതാരാമൻ ജനിച്ചത്. തിരുച്ചിറപ്പളളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയതിനുശേഷം ഉന്നതപഠനത്തിനായാണ് ജെഎൻയുവിൽ എത്തുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ സീനിയർ മാനേജർ പദവിയും ഹൈദരാബാദിലെ സെന്റർ ഫോർ പബ്ലിക് പോളിസി സ്​റ്റഡീസിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PHOTO, VIRAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.