നാദാപുരം: ഇരിങ്ങണ്ണൂർ നവയുഗ ഗ്രന്ഥാലയവും കോഴിക്കോട് ട്രിനിറ്റി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. നവയുഗ ലൈബ്രറി പ്രസിഡന്റ് പ്രണവ് അദ്ധ്യക്ഷത വഹിച്ചു. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ ചികിത്സ ഹോസ്പിറ്റൽ വാഗ്ദാനം ചെയ്തു. ബ്ലോക്ക് മെമ്പർ എ .ഡാനിയ, വാർഡ് മെമ്പർ കെ.ടി. കെ.രാധ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം. നാണു, ഡോ.ലിനി (ട്രിനിറ്റി ഹോസ്പിറ്റൽ), കെ. ബാലൻ, ടി.പി. വാസു, ആർ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി നവനീത് സ്വാഗതവും നിമിഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |