കുട്ടനാട്: എസ്.എൻ.ഡി.പി യോഗം മാമ്പുഴക്കരി 442ാം നമ്പർ ശാഖായോഗം നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാനും പഠനോപകരണങ്ങൾ വിതരണം ചെയ്യാനുമായി ചേർന്ന സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം അഡ്വ.എസ്.അജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ.ദേശായി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.കെ.ശ്രീകുമാർ, മാനേജിംഗ് കമ്മിറ്റിയംഗം ആരതി ഷിജോ എന്നിവർ സംസാരിച്ചു. ശാഖാസെക്രട്ടറി ആർ.രാധാകൃഷ്ണൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റിയംഗം പുഷ്പവല്ലി രഘുത്തമൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |