SignIn
Kerala Kaumudi Online
Friday, 27 September 2024 3.52 PM IST

ലഭിച്ചത് 11.47 കോടി,​ കേരളീയത്തിന്റെ ചെലവ് മറച്ചുവച്ച് സർക്കാർ

Increase Font Size Decrease Font Size Print Page
keraleeyam

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സ്‌പോൺസർഷിപ്പായി പി.ആർ.ഡി ഡയറക്ടറുടെ പേരിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ ഇതുവരെ 11, 47,12,000 രൂപ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സ്‌പോൺസർഷിപ്പ് തുക ലഭ്യമായി വരുന്നേയുള്ളൂവെന്നും ക്രോഡീകരിച്ച വിവരം ലഭ്യമല്ലെന്നും മറുപടിയിൽ പറയുന്നു. അതേസമയം ചെലവ് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നല്കിയിട്ടില്ല. ചെലവ് സംബന്ധിച്ച കണക്ക് സർക്കാർ പുറത്തുവിടുന്നില്ലെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ സമ്മേളനത്തിലും സർക്കാർ ചെലവ് കണക്ക് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച വാഹനങ്ങളുടെ യാത്രാവിവരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിശാദാംശങ്ങൾ ശേഖരിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.