SignIn
Kerala Kaumudi Online
Friday, 27 September 2024 3.35 PM IST

ഒമാനെ വീഴ്ത്തി ഓസീസിനും മേലെ സ്കോട്ട്‌ലൻഡ്

Increase Font Size Decrease Font Size Print Page
wc

ആന്റിഗ്വ: ഒമാനെ 7 വിക്കറ്റിന് കീഴടക്കി ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയ്ക്കും മുകളിൽ ഒന്നാം സ്ഥാനത്തെത്തി സ്കോട്ട്‌ലൻഡ്. ആന്റിഗ്വയിലെ സർ വിവയൻ റിച്ചാർഡ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒമാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടിക്കിറങ്ങിയ സ്കോട്ട്‌ലൻഡ് 13. 1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (153/3).

31 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ പുറത്താകാതെ 63 റൺസ് നേടിയ ബ്രണ്ടൻ മക്‌മുല്ലനാണ് ചേസിംഗിൽ സ്കോട്ട്‌ലൻഡിന്റെ മുന്നണിപ്പോരാളിയായത്. ഓപ്പണർ ജോർജ് മുൻസിയും (20 പന്തിൽ 41) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. നേരത്തെ അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ പ്രതിക് അതാവാലയെയാണ് (54) ഒമാന്റഎ ടോപ് സ്കോറർ ആയത്. അയാൻ ഖാനും (പുറത്താകാതെ 41) തിളങ്ങി. സ്കോട്ട്‌ലൻഡിനായി സഫ്‌യാൻ ഷെരീഫ് 2 വിക്കറ്റ് വീഴ്ത്തി. 3 മത്സരങ്ങളിൽ നിന്ന് 5 പോയിന്റാണ് സ്കോട്ട്‌ലൻഡിനുള്ളത്. കളിച്ച മൂന്നിലും തോറ്റ ഒമാൻ ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണവർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, WC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.