ലിലോംഗ്വേ: തെക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോലോസ് ചിലിമ ( 51 ) സഞ്ചരിച്ച വിമാനം കാണാതായി. ചിലിമയ്ക്കൊപ്പം 9 ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. പ്രാദേശിക സമയം, ഇന്നലെ രാവിലെ 9.17ന് തലസ്ഥാനമായ ലിലോംഗ്വേയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് മലാവി ഡിഫെൻസ് ഫോഴ്സ് അറിയിച്ചു. വടക്കൻ നഗരമായ എംസൂസൂവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സംഘം പുറപ്പെട്ടത്. വിമാനത്തിനായി തെരച്ചിൽ തുടരുകയാണ്.
സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ ചിലിമ 2020ലാണ് രണ്ടാം തവണയും വൈസ് പ്രസിഡന്റായത്. 2014- 2019 കാലയളവിലും അദ്ദേഹം പദവി വഹിച്ചിരുന്നു. വിവിധ മന്ത്രിസ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |