അമ്പലപ്പുഴ: പുന്നപ്ര യു.പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പ്രവേശനം നേടിയ 15 വിദ്യാർത്ഥികളെയും ഏഴാം ക്ലാസ്സിലെ 4 വിദ്യാർത്ഥികളെയും അഞ്ചാം ക്ലാസിലെ വിദ്യാർത്ഥിയേയും ആലപ്പുഴയിലെ ഒരു എയ്ഡഡ് സ്കൂൾ അധികൃതർ തട്ടിയെടുത്തതായി പരാതി. ടി.സി പോലും വാങ്ങാതെയാണ് ഇവർ വിദ്യാലയങ്ങളിൽ ചേർത്തിരിക്കുന്നത്. വീടുകളിലെത്തി പലവിധ സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വിദ്യാർത്ഥികളെ തട്ടിയെടുത്തിരിക്കുന്നത്. ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുമെന്ന് സ്കൂൾ മാനേജർ ശശി ചേക്കാത്തറ അറിയിച്ചു. അദ്ധ്യാപകരുടെ ജോലി സംരക്ഷണത്തിനാണ് വിവിധ ഓഫറുകൾ നൽകി വിദ്യാർത്ഥികളെ ഇത്തരത്തിൽ സ്കൂൾ മാറ്റുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |