ഓച്ചിറ: കേന്ദ്ര തൊട്ടവിള ഗവേഷണ സ്ഥാപനം ഓച്ചിറ റോയൽ റീജൻസിയിൽ വച്ച് 13,14 തീയതികളിൽ 'തോട്ടവിളകളിൽ കാലവസ്ഥാനുരൂപ സുസ്ഥിര കൃഷി' എന്ന വിഷയത്തിൽ ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമ. ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.എസ്.കെ.സിംഗ്, കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.കെ. ബി. ഹെബ്ബാർ, ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.ജി.ബൈജു, തമിഴ്നാട് കാർഷിക സർവകലാശാല ഡയറക്ടർ ഡോ. പി. ജയകുമാർ, പ്രോഫ.സുധീപ് മിത്ര, ഐ.ഐ.ടി ഗോഹട്ടി, കോഴിക്കോട് ജല വിഭവ ഗവേഷണ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവൽ, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |