മണിമല: സെന്റ് ജോർജ് സ്കൂളിന്റെയും എക്സിക്യുട്ടിവ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഇൻസ്പെയർ പ്രോഗ്രാം (സിവിൽ സർവീസ് പരിശീലന പരിപാടി) മൂന്നാം ബാച്ചിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
കുട്ടികളുടെ വ്യക്തിത്വവികസനത്തിനും ആത്മവിശ്വാസം ഉയർത്തുന്നതിനും പ്രയോജനകരമായ പ്രോഗ്രാമാണ് ഇൻസ്പെയർ. തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത് .
പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റു വിതരണവും തെരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് 10,000 രൂപ വീതം ജിമ്മി മെമ്മോറിയൽ സ്കോളർഷിപ്പും നൽകും .
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |